പൊട്ടിത്തെറിച്ച് പത്മജ: കോൺഗ്രസിൽ കലഹം തുടങ്ങി: കോൺഗ്രസിന്റെ പതനം നേതൃത്വം പഠിക്കണം, പഠിക്കാതെ ഇനിയും മുന്നോട്ടു പോകാനാവില്ലെന്നും പത്മജ; ‘കച്ചവടക്കാരെ പുറത്താക്കണം’ വിൻസെന്റിനെതിരെ സേവ് കോൺഗ്രസ് ഫോറം

258

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ കലഹം തുടങ്ങി. കോൺഗ്രസിന്റെ പതനം നേതൃത്വം പരിശോധിക്കണമെന്ന് തൃശൂരിൽ രണ്ടാം തവണയും മത്സരിച്ച് പരാജയപ്പെട്ട പത്മജ വേണുഗോപാൽ പറഞ്ഞു. തോൽവിയിൽ നിന്ന് പാർട്ടി പഠിക്കണം. അല്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്ന് പറഞ്ഞ പത്മജ പ്രശ്നങ്ങൾ പരിഹരിക്കാതെ മത്സരിക്കുന്ന കാര്യം ചിന്തിക്കില്ലായെന്നും വ്യക്തമാക്കി. അതിനിടെ ഫല പ്രഖ്യാപനം പുരോഗമിക്കുന്നതിനിടെ ജില്ലയിൽ ഏറെ വിവാദമായ സീറ്റ്, പദവി കച്ചവടങ്ങൾ ഉയർത്തി ഡിസിസി നേതൃത്വത്തിനും പ്രസിഡന്റ് എം.പി വിൻസെന്റിനുമേതിരെ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഇറങ്ങി പോകണമെന്നും പുറത്താക്കണമെന്നും സമൂഹ മാധ്യമത്തിൽ ചർച്ച സജീവമാണ്.