സ്ത്രീപീഡനങ്ങൾക്കെതിരെ കോൺഗ്രസിന്റെ രാത്രി നടന്ന് പ്രതിഷേധം

16

സ്ത്രീ പീഡനങ്ങൾക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം തൃശൂർ ഡി.സി.സിയുടെയും മഹിളാ കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ റൗണ്ടിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ഡി.സി.സി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച നടത്തം കോർപ്പറേഷൻ ഓഫീസിന് മുൻപിൽ സമാപിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറി സി.ബി ഗീത, സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, ബിന്ദു കുമാരൻ, കോർപ്പ റേഷൻ കൗൺസിലർമാർ, മിനി ഉണ്ണികൃഷ്ണൻ, ഓമന ഡിക്സൺ, ഷിജി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.