തൃശൂർ കോർപറേഷനിൽ മാസ്റ്റർപ്ലാനിനെ ചൊല്ലി കൗൺസിലിൽ സംഘർഷം: മേയറുടെ ഡയസ് കയ്യേറി കോൺഗ്രസ്, ചേമ്പർ ഉപരോധിച്ച് ബി.ജെ.പി; കയ്യേറ്റത്തിന് ശ്രമിച്ചുവെന്ന് മേയർ

59

മാസ്റ്റർപ്ളാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. കോൺഗ്രസ് നൽകിയ കത്തിൽ പ്രത്യേക കൗൺസിൽ യോഗത്തിലാണ് സംഘർഷം. കോൺഗ്രസ് അംഗങ്ങൾ മേയറുടെ ഡയസ് കയ്യേറി. ബി.ജെ.പി അംഗങ്ങൾ മേയറുടെ ചേമ്പർ ഉപരോധിച്ചു. യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളമുയർത്തി ഇതിനെ പ്രതിരോധിച്ച് ഭരണപക്ഷവും രംഗത്ത് വന്നതോടെ ഇരു പക്ഷവും തമ്മിൽ വലിയ വാഗ്വദത്തിലായി. കയ്യേറ്റത്തിനും മുതിർന്നു.

Screenshot 20210827 140508 1

മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന ഏക ആവശ്യത്തിലായിരുന്നു കോൺഗ്രസും ബി.ജെ.പിയും. സീറ്റ് കയ്യേറിയുള്ള പ്രതിഷേധത്തിലേക്ക്പ്രതിപക്ഷം കടന്നതോടെ യോഗം അവസാനിപ്പിക്കുന്നതായി മേയർ പ്രഖ്യാപിച്ച് ഭരണപക്ഷ കൗൺസിലർമാരുടെ സഹായത്തോടെ പുറത്തു കടന്നു. കൗൺസിലിംഗ് ഹാളിൽ സമാന്തര യോഗം ചേർന്ന് മാസ്റ്റർ പ്ലാൻ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. കൗൺസിൽ ഹാളിൽ രാപ്പകൽ സമരവും പ്രഖ്യാപിച്ചു. തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ആത്മരക്ഷാർത്ഥം രക്ഷപ്പെടുകയായിരുന്നുവെന്നും മേയർ എം.കെ വർഗീസ് പറഞ്ഞു.