ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കോവിഡ് സ്ഥിരീകരിച്ചു

12

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ലക്ഷണങ്ങളെത്തുടര്‍ന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനായെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നും  ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന്‌ ചൊവ്വാഴ്ച മുതല്‍ ആദിത്യനാഥ് ക്വാറന്റീനിലായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിനും കോവിഡ് പരിശോധന നടത്തിയത്.