പി ജയരാജന്റെ ആഹ്വാനം ഏറ്റെടുത്ത് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ: ബലി തർപ്പണ കേന്ദ്രങ്ങളിൽ ഹെൽപ്പ് ഡെസ്ക്കും  ചുക്ക് കാപ്പിയും സഹായങ്ങളുമായി പ്രവർത്തകർ

67

ബലിയിടാനെത്തുന്നവർക്ക് സേവനങ്ങളും സഹായവുമായി പ്രവർത്തകർ റംഗത്തിറങ്ങണമെന്ന സി.പി.എം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി ജയരാജന്റെ ആഹ്വാനം ഏറ്റെടുത്ത് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ബലിതർപ്പണ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കും ചുക്ക് കാപ്പിയും ടോക്കൺ എടുക്കാനുള്ള സൗകര്യങ്ങളും ആംബുലൻസ് സൗകര്യങ്ങളും പ്രവർത്തകർ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ ഐ.ആർ.പിmസിയുടെ ബലിതർപ്പണ ഹെൽപ്പ് ഡസ്ക് പയ്യാമ്പലത്ത് രാത്രിയുടെ തന്നെ ആരംഭിച്ചു.   പിതൃസ്മരണ ഉയർത്തി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകൾ ആവശ്യമായ സേവനം നൽകണമെന്നും വാവു ബലിതർപ്പണത്തിന്റെ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി  ജയരാജൻ ആഹ്വാനംചെയ്തിരുന്നു. ബലിതർപ്പണ വസ്തുക്കളും മരുന്നുമുൾപ്പെടെ വിദഗ്‌ധരുടെ സേവനം  ഹെൽപ്‌ ഡെസ്‌കിൽ ലഭ്യമാണ്.

Advertisement

മുൻപ് കണ്ണൂരിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിന് നേതൃത്വം നൽകിയത് പി. ജയരാജനായിരുന്നു. അദ്ദേഹം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്. 
  കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌  ഐ.ആർ.പി.സി പേരാവൂർ സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചിരുന്നു.

Advertisement