കൊടുവളളിയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

13

കൊടുവളളിയിൽ സി.പി.എം നേതാവിനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്. യൂത്ത് ലീഗ് കൊടുവളളി മണ്ഡലം സെക്രട്ടറി എം നസീഫ്,  മുസ്ലീം ലീഗ് കൊടുവളളി മുനിസിപ്പൽ പ്രസിഡന്റ്  വി. അബ്ദുഹാജി, ജനറൽ സെക്രട്ടറി കെ കെ എ ഖാദർ, കൊയിലാണ്ടിയിലെ  കൊട്ടേഷൻ നേതാവ് നബീൽ എന്നിവർക്കെതിരയാണ് കൊടുവളളി പൊലീസ് കേസ്സെടുത്തത്. 

സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ 2013ൽ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. യൂത്ത് ലീഗ് മുൻ ജില്ല കൗൺസിൽ അംഗം മജീദ്  ഗൂഡാലോചന വെളിപ്പെടുത്തി വാർത്ത സമ്മേളനം നടത്തിയിരുന്നു.