ഇ.ഡിക്ക് തിരിച്ചടി: ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

5

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. ഇഡിക്കെതിരെ എടുത്ത കേസില്‍ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവില്‍ മുന്നോട്ടുപോകാം. സാക്ഷികളുടെ മൊഴി എടുക്കാം. എന്നാല്‍ ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്.

കേസുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ തവണത്തെ ഉത്തരവില്‍ തിരുത്തലുകള്‍ വരുത്താന്‍ ഹൈക്കോടതി തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗവും ഇഡിയുടെ ഭാഗവും ഇന്ന് ഹൈക്കോടതി കേട്ടു. അടുത്തമാസം എട്ടിന് കേസ് വീണ്ടും പരിഗണിക്കും.