സർക്കാരിനെ വിമർശിച്ചു: പു.ക.സ പരിപാടിയിൽ നടൻ ഹരീഷ് പേരടിക്ക് വിലക്ക്

47

അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്‍റെ അനുസ്മരണച്ചടങ്ങിൽ നടൻ ഹരീഷ് പേരടിക്ക് വിലക്ക്. പു.ക.സ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷാണ്. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചതെന്ന് നടൻ പറഞ്ഞു. സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സി പി എമ്മിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി  വിമർശിച്ചിരുന്നു.

Advertisement
Advertisement