തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ ഡി.സി.സി സെക്രട്ടറി

63

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ ഡി.സി.സി സെക്രട്ടറി എംബി മുരളീധരൻ. ഡി.സി.സി സെക്രട്ടറി തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറഞ്ഞു. എൽഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിൽ എംബി മുരളീധരന് വിശ്വാസമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങിയതെന്ന് ഡോ ജോ ജോസഫ് പറഞ്ഞു. ഉമ തോമസിന്റെ സ്ഥാനാർഥിത്വനെതിരെ മുരളീധരൻ നേരത്തെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

Advertisement
Advertisement