ദേവികുളം എം.എൽ.എ എ.രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

28

ദേവികുളം എം.എൽ.എ എ.രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കർ പി.ടി.എ റഹീമിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ.

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.മുൻഗാമി കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎൽഎ എ.രാജയും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.