പാലാക്ക് മാറാമെങ്കിൽ തൃക്കാക്കരക്കും മാറാം: സ്ഥാനാർഥിത്വം ഭാഗ്യമെന്ന് ഡോ. ജോ ജോസഫ്

25

സ്ഥാനാർത്ഥിത്വം ഭാഗ്യമെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയിൽ വിജയിക്കാൻ സാധിക്കും. മനുഷ്യന്റെ എല്ലാ വേദനകൾക്കും ആശ്വാസം കൊടുക്കുന്ന പക്ഷമാണ് ഇടത് പക്ഷം. അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം. എൽ.ഡി.എഫ് തരംഗം തുടരും. ഇടതു പക്ഷമെന്നാൽ ഹൃദയപക്ഷമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു.

Advertisement

സ്ഥാനാർത്ഥിത്വം ഭാഗ്യമെന്ന് തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയിൽ വിജയിക്കാൻ സാധിക്കും. മനുഷ്യന്റെ എല്ലാ വേദനകൾക്കും ആശ്വാസം കൊടുക്കുന്ന പക്ഷമാണ് ഇടത് പക്ഷം. അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം. എൽ ഡി എഫ് തരംഗം തുടരും. ഇടതു പക്ഷമെന്നാൽ ഹൃദയപക്ഷമെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു.

നൂറ് ശതമാനം വിജയ പ്രതീക്ഷയാണ്. പാലായ്ക്ക് വരെ മാറ്റി ചിന്തിക്കാമെങ്കിൽ എന്തുകൊണ്ട് തൃക്കാക്കരയ്ക്ക് സാധിക്കില്ല. ഒരു സാമുദായിക സംഘടനകളുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തോട് ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഒരു ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് താന്‍ അറിഞ്ഞത്. സാമുഹികമായ എല്ലാ ഇന്‍ഡെക്‌സിലും കേരളം വളരെ മുന്നിലാണ്. എന്നാല്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ പിന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് വേണ്ടതും അടിസ്ഥാന സൗകര്യ വികസനമാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രൊജക്ടാണ് സില്‍വര്‍ ലൈന്‍. അതുണ്ടാക്കുന്ന തടസങ്ങളെല്ലാം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കുമെന്ന് ജോ ജോസഫ് പറഞ്ഞു.

Advertisement