ചെന്നിത്തലയും മുരളീധരനും വി.ഡി സതീശനെ ഉപദേശിക്കണമെന്ന് ഡി.വൈ.എഫ്.ഐ

14

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് വി കെ സനോജ് പറഞ്ഞു. കേരളത്തിന് ബാധ്യതയാണ് അദ്ദേഹം. ചെന്നിത്തലയും മുരളീധരനും വിഡി സതീശനെ ഉപദേശിക്കണം. ആർഎസ്എസിന്റെ ഏജന്റായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും വി കെ സനോജ് ആരോപിച്ചു.തിരുവഞ്ചൂരിനെ മർദ്ദിച്ചു എന്ന് വി ഡി സതീശൻ പച്ചക്കള്ളം പറയുകയാണ്. അദ്ദേഹം സംസാരിക്കുന്നത് ആർഎസ്എസിന് വേണ്ടിയാണെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. ദുരന്തങ്ങളിൽ നിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ‘ആർഎസ്എസിന്റെ കേരളത്തിലെ അജണ്ടയുടെ ഭാഗമായാണിത് നടക്കുന്നത്. പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു. പ്രതിപക്ഷ നേതാവിന് ബുദ്ധി ഉപദേശിക്കണം. സ്പീക്കർ കൃത്യമായി ചട്ടം പാലിച്ചു,’വി കെ സനോജ് പറഞ്ഞു.

Advertisement
Advertisement