രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

33

അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് സംഭാവന നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഓഫീസിലെത്തിയാണ് സംഭാവന സ്വീകരിച്ചത്. .ആയിരം രൂപയാണ് എം.എല്‍.എ സംഭാവന ചെയ്തത്.

സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമ ക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍  ആർ.എസ്.എസ് പ്രവര്‍ത്തകര്‍ എംഎല്‍എക്ക്  കൈമാറുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.