ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് അറസ്റ്റിൽ

50

തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിൽ വഴിത്തിരിവ്. ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസിന്റെ കണ്ടെത്തൽ. ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിൻ്റെയും സഹായി ശ്രീകാന്തിനെയും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാറും അറസ്റ്റിലായി. സരിത നായരുടെ മുഖ്യ സഹായിയാണ് വിനു കുമാർ.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വർഗീസും ആണ് കൊച്ചിയിൽ ഗൂഢാലോചന നടത്തിയത്. വിനു കുമാറിനെ വിവാദ ഇടനിലക്കാരന് പരിചയപ്പെടുത്തിയത് സരിത നായർ ആണെന്നും കരുതുന്നു. ഷിജു വർഗീസ്, സഹായി ശ്രീകാന്ത്, ബിനു കുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് ബാധിതൻ ആയ കൃഷ്ണകുമാർ എന്ന പ്രതിയും പൊലീസിന്റെ വലയിലുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസ് അറസ്റ്റിലായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അറസ്റ്റ് ഇല്ലെന്ന് അന്ന് പോലീസ് പറഞ്ഞതോടെ മന്ത്രി ഏറെ പഴി കേൾക്കേണ്ടിയും വന്നു.