വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന് വിദഗ്ധ സമിതി: റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി

66

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന് ബലക്ഷയം ഇല്ലെന്ന് കണ്ടെത്തൽ. വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.

Advertisement

യുഎഇ റെഡ് ക്രസെൻ്റ് വഴി അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി ചെലവഴിച്ചാണ് 140 ഫ്ളാറ്റുകൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യ കേന്ദ്രം നിർമിക്കും എന്നായിരുന്നു കരാർ.

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് നിർമാണം എന്നായിരുന്നു വിജിലൻസിൻ്റെ സംശയം. 2020 സെപ്റ്റംബറിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയ വിജിലൻസ് കെട്ടിടത്തിൻ്റെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് മുതലായവ നടത്തി.

തൃശൂർ എൻജിനീയറിംഗ് കോളജിലെ വിദഗ്ധരും എറണാകുളം ക്വാളിറ്റി കൺട്രോൾ, പി ഡബ്ലൂ ഡി ബിൽഡിംഗ് എക്സിക്യൂട്ടിവ് എൻജിനിയർ എന്നിവർ അടങ്ങിയ വിദഗ്ധ സമിതിയാണ് പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. 2019 ജൂലൈ 11 നാണ് കരാർ ഒപ്പുവച്ചത്. പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയടക്കം ഉള്ളവർക്ക് കൈക്കൂലി നൽകിയെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടു.

Advertisement