നട്ടാൽ കുരുക്കാത്ത നുണകളുടെ കുത്തൊഴുക്ക്: സ്വപ്നയുടെ ആരോപണങ്ങളിൽ മുൻ മന്ത്രി ജലീലിന്റെ മറുപടി

6

ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ ഇടപെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍.  ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ താന്‍ മന്ത്രിയല്ല. മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണയാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ ഒരിക്കലും പറയാത്ത ആളാണ് പിണറായി വിജയനെന്നും കെ.ടി ജലീല്‍ പറഞ്ഞു. 

Advertisement

കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്.  മാധവ വാര്യരെ  കുറച്ചു കാലമായി അറിയാം.  തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തിൽ പോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ തുടർന്ന് മാധവ വാര്യർ വീട് വച്ചു നൽകിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തർക്കങ്ങൾ ഉണ്ട്.  അട്ടപ്പാടിയിൽ വീട് വച്ച് നൽകിയതിന് പണം നല്കാത്തതിന് എച്ച്ആര്‍ഡിഎസിനെതിരെ മാധവ് ഫൗണ്ടേഷൻ കേസ് നൽകിയിട്ടുണ്ട്. അതാണ് ഈ കേസുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്.  തനിക്ക് മാധവ വാര്യരുമായി ഉള്ളത് സുഹൃദ് ബന്ധം മാത്രമാണ്.  മറ്റൊരു ബന്ധവുമില്ല. തന്‍റെയും അദ്ദേഹത്തിന്റെയും അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇത് മനസിലാകും.

ഷാർജ സുല്‍ത്താന് ഡി ലിറ്റ് നൽകാൻ തീരുമാനിച്ചത് 2014ലാണ്. അന്ന് കാലിക്കറ്റ് വൈസ് ചാൻസലർ ആയിരുന്ന അബ്ദുൽ സലാം ഇന്ന് ബി.ജെ.പി നേതാവാണ്.  അദ്ദേഹത്തിന്റെ അസൗകര്യത്തെ തുടർന്നാണ് അത് നൽകാൻ വൈകിയത്. ഷാർജ സുൽത്താൻ കേരളത്തിൽ എത്തിയപ്പോൾ അബ്ദുറബ്ബ് ആണ് മന്ത്രി. ആരോപണമുന്നയിക്കുന്നവര്‍ എന്തൊക്കെയോ വിളിച്ചു പറയുകയാണ്.

Advertisement