ആർ.എസ്.പി മുൻ ദേശീയ സെക്രട്ടറി അബനി റോയ് അന്തരിച്ചു

8

ആർ.എസ്.പി മുൻ ദേശീയ സെക്രട്ടറി അബനി റോയ് (84) അന്തരിച്ചു. മൂന്ന് തവണ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലായിരുന്നു അന്ത്യം. എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ വസതിയിൽ നേതാക്കൾ അന്തിമോപചാരം അർപ്പിച്ചശേഷം വൈകീട്ട് അഞ്ച് മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ സംസ്കാരം നടത്തും.