മന്ത്രി ആർ ബിന്ദുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി  തട്ടിപ്പ്

35

മന്ത്രി ആർ ബിന്ദുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി  തട്ടിപ്പ്. മന്ത്രി തന്നെയാണ് ഇക്കാര്യം ജാഗ്രതക്കായി അറിയിച്ചിരിക്കുന്നത്. രണ്ട് വാട്സാപ്പ് നമ്പറുകളിൽ നിന്നാണ് മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങൾ അയച്ചിട്ടുള്ളത്. ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പിന് ഉപയോഗിച്ച വ്യാജ സന്ദേശങ്ങളുടെ പകർപ്പുകളും ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Advertisement
Advertisement