കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി: വിപണി വിലയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകാനുള്ള  സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  റദ്ദാക്കി

8

കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. വിപണി വിലയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകാനുള്ള  സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  റദ്ദാക്കി.  എണ്ണക്കമ്പനികളുടെ അപ്പീൽ  ഹൈക്കോടതി അംഗീകരിച്ചു. കെഎസ്ആർടിസിക്ക്   റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്.റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. 

Advertisement
Advertisement