അമൃത മഹോത്സവ് പോസ്റ്ററിൽ നെഹ്രുവിനെ ഒഴിവാക്കി സവർക്കറിനെ ഉൾപ്പെടുത്തി ചരിത്രകൗൺസിൽ

44

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ(അമൃത മഹോത്സവ്) പരിപാടിയിലെ പോസ്റ്ററിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവിനെ ഒഴിവാക്കി ചരിത്രകൗൺസിൽ.

മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഡോ. ബി.ആർ. അംബേദ്‌കർ, സർദാർ വല്ലഭ്‌ ഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മദൻ മോഹൻ മാളവ്യ, സവർക്കർ എന്നിവർ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ഐ.സി.എച്ച്.ആർ.) പോസ്റ്ററിൽ ഇടം പിടിച്ചു.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുൾപ്പെടെ 387 പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന്‌ നീക്കിയ ചരിത്രകൗൺസിലിന്റെ നടപടി ഈയിടെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് സ്വാതന്ത്ര്യസമരചരിത്രത്തിലെ മുൻനിരക്കാരനായ നെഹ്റുവിനെയും ഒഴിവാക്കിയത്.