അടി തീരാതെ ഐ.എൻ.എൽ: തൃശൂരിൽ ഐ.എൻ.എൽ യോഗം ചേരുന്ന ജില്ലാ ഓഫിസിന് മുമ്പിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി

66

തൃശൂരിൽ ഐ.എൻ.എൽ യോഗം ചേരുന്ന ജില്ലാ ഓഫിസിന് മുമ്പിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി.
സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന് എതിരെയാണ് പ്രതിഷേധം. കാസിം അനുകൂലികളും തിരിച്ച് മുദ്രാവാക്യം വിളിക്കുന്നുണ്ട്. ജില്ലാ പ്രവർത്തക കൺവെൻഷൻ ഓഫീസിൽ വിളിച്ചു ചേർത്തിരുന്നു. ഇതിനിടയിലാണ് പ്രവർത്തകർ ചേരി തിരിഞ്ഞ് മുദ്രാവാക്യം മുഴക്കുന്നത്. കാന്തപുരത്തിന്റെ മാധ്യസ്ഥതയിൽ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് നേതാക്കൾ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പ്രവർത്തകർ ഇപ്പോഴും ചേരിയിലാണ്.