ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

31

ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കും.

യു. പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ. പ്രേമരാജൻ, കെ.ജി. സുരേഷ്, എ.വി. ഷൈൻ എന്നിവരടങ്ങുന്ന നിലവിലുള്ള ഭരണസമിതി തന്നെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് ദേവസ്വം ഓഫീസിൽ കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ പാലിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.