ആർ.എസ്.എസ് മുഖപത്ര മാധ്യമ പഠന സ്ഥാപനത്തിൽ ‘റിസോഴ്‌സ് പേഴ്സണു’കളായി സി.പി.ഐക്കാരൻ ജയശങ്കറും എൻ.പി ചെക്കുട്ടിയും

211

ആര്‍.എസ്.എസ് മുഖപത്രമായ കേസരിയുടെ നേതൃത്വത്തിലുള്ള മാധ്യമ പഠന സ്ഥാപനത്തില്‍ സംഘപരിവാര്‍  പ്രവര്‍ത്തകര്‍ക്കൊപ്പം റിസോഴ്‌സ് പേഴ്‌സ‌‌ണുകളായി  അഡ്വ എ ജയശങ്കറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍  എന്‍.പി ചേക്കുട്ടിയും. ആദ്യ ബാച്ചിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിലാണ് ജയശങ്കറും  ചേക്കുട്ടിയും ഉള്‍പ്പെട്ടിരിക്കുന്നത്.
ചാനല്‍ ചര്‍ച്ചകളില്‍ മാധ്യമ നിരീക്ഷകനെന്ന പേരില്‍ നിരന്തരം പ്രത്യക്ഷപ്പെടാറുള്ള   ജയശങ്കറാണ്‌ സംഘപരിവാറുകാരായ മാധ്യമപ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെട്ടത്. പി.എസ്‌.സി മുന്‍ ചെയര്‍മാനും ബി.ജെ.പി സംസ്ഥാന നേതാവുമായ കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി വക്താവും ജന്മഭൂമി എഡിറ്ററുമായിരുന്ന കെ.വി.എസ് ഹരിദാസ്, ജനം ടിവി എഡിറ്റര്‍ ജികെ സുരേഷ് ബാബു, ബിജെപി സംസ്ഥാന സമിതി അംഗവും കേരളാ ഗവര്‍ണറുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഹരി എസ് കര്‍ത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ കെഎം നരേന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന റിസോഴ്സ് പേഴ്സണുകള്‍. സി.പി.ഐ അംഗമായിരുന്ന ജയശങ്കറിനെതിരെ പാര്‍ട്ടി മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.എന്നാല്‍, പിന്നീടദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ സി.പി.ഐ തീരുമാനിക്കുകയായിരുന്നു

Advertisement
Advertisement