മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ആരംഭിക്കണം: മേയർക്ക് ജോൺ ഡാനിയലിന്റെ കത്ത്

16

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ഉപകാരപ്രദമാകുന്നതിനായി കോർപ്പറേഷനിലെ 55 ഡിവിഷനുകളും കേന്ദ്രീകരിച്ച് മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മേയർക്ക് കത്ത് നൽകി.

ഒരു ഡിവിഷനിലെ ഒരു കേന്ദ്രത്തിൽ വച്ച് അവശത അനുഭവിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും, മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും മൊബൈൽ യൂണിറ്റ് വഴി കൊവിഡ് പ്രതിരോധ വാക്സിൻ നൽകണം. ഇതിനായി കോർപ്പറേഷന്റെ തന്നെ കീഴിലുള്ള ജനറൽ ആശുപത്രിയിലെ ഡോക്ടർ, നഴ്സിംഗ് അസിസ്റ്റൻറ്, ആംബുലൻസ് എന്നിവ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഒന്നിലധികം യൂണിറ്റുകൾ ഇതിനായി സജ്ജീകരിച്ചാൽ നിശ്ചിത ദിവസത്തിനകം ഡിവിഷനിലെ അമ്പത്തിയഞ്ച് ഡിവിഷനുകളിലും പ്രത്യേക പരിഗണനയർഹിക്കുന്നവർക്ക് കോവിഡ വാക്സിനേഷൻ പൂർത്തീകരിക്കാൻ കഴിയും. മൊബൈൽ വാക്സിനേഷൻ തുടങ്ങുവാനുള്ള അടിയന്തര നടപടികൾ പൊതുജന താൽപര്യാർത്ഥം സ്വീകരിക്കുവാൻ കത്തിൽ ആവശ്യപ്പെടുന്നു.