ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രിയും കാനവും: അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കണമെന്ന് പിണറായി, മത മൗലീകവാദികളുടെ പ്രചാരണമെന്ന് കാനം

11

ജോസ് കെ മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ തള്ളി മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും. അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും പിണറായി വിജയൻ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.