പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി: തങ്ങൾക്ക് സീറ്റ് തരുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല, സീറ്റ് വിട്ടു കൊടുക്കില്ലെന്നും പറഞ്ഞിട്ടില്ല; എൻ.സി.പിക്ക് അവരുടെ അഭിപ്രായം പറയാമെന്ന് ജോസ് കെ മണി, തൃശൂരിൽ നേതാക്കളുമായി ജോസ് കെ മാണിയുടെ കൂടിക്കാഴ്ച

18

പാലാ സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി. പാലാ സീറ്റ് സംബന്ധിച്ചു താനോ, പാർട്ടിയിലെ ആരെങ്കിലുമൊക്കെ ഇടതുമുന്നണിയിലെ മാറ്റാരെങ്കിലുമൊ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പാലാ കേരള കോൺഗ്രസിന് തരുമെന്നോ തരില്ലെന്നോ ആരും പറഞ്ഞിട്ടില്ല. പാലാ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞിട്ടില്ല. എൻ.സി.പിക്ക് അവരുടെ അഭിപ്രായം പറയാം. മുന്നണി ചർച്ച തുടങ്ങിയിട്ടില്ലാത്ത ഒരു കാര്യത്തിൽ എന്ത്‌ പറയാനാണെന്നും ജോസ് കെ മാണി തൃശൂരിൽ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ നേരത്തെ ഇരിങ്ങാലക്കുടയിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്. പാർട്ടി പിളർന്നതോടെ ജോസഫ് വിഭാഗത്തിനൊപ്പം നിൽക്കുന്ന തോമസ് ഉണ്ണിയാടന് ഈ സീറ്റ് ലഭിക്കും. ഇടതുമുന്നണിയിൽ സി.പി.എം മത്സരിക്കുന്ന ചാലക്കുടിയാണ് ജോസ് കെ മാണി ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യങ്ങൾ നേതാക്കളുമായി അദ്ദേഹം വിലയിരുത്തി.