ശോഭാ സുരേന്ദ്രനുമായുള്ള തര്‍ക്കം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലാണ് നദ്ദ നിലപാട് വ്യക്തമാക്കിയത്. ശോഭാ സുരേന്ദ്രന്റെ പരാതി രമ്യമായി പരിഹരിക്കണമെന്നും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നും ദേശീയ അധ്യക്ഷന്‍ നിര്‍ദേശം നല്കി.നദ്ദയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടി ഇന്ന് തൃശൂരില്‍ നടക്കും. ഇതുവരെ പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നിന്ന ശോഭ സുരേന്ദ്രന് രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും.മുന്നണി യാത്ര ഒഴിവാക്കി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ബിജെപിയുടെ കേരള യാത്ര നടത്തുന്നതില്‍ എന്‍ഡിഎ ഘടകക്ഷി നേതാക്കള്‍ അതൃപ്തി അറിയിച്ചു. എല്‍ഡിഎഫും യുഡിഎഫും മുന്നണി സംവിധാനമായി തന്നെ സംസ്ഥാന ജാഥ നടത്തുമ്പോള്‍ എന്‍ഡിഎയ്ക്ക് അതില്ല. കെട്ടുറപ്പില്ലാത്ത മുന്നണി സംവിധാനമെന്ന വിമര്‍ശനം ഉയരുമെന്നും നേതാക്കള്‍ പറയുന്നു.
നദ്ദയെ വരവേൽക്കാൻ തൃശൂരിൽ വിപുലമായ ഒരുക്കങ്ങളാണ് ബി.ജെ.പി നടത്തിയിട്ടുള്ളത്. രാവിലെ 10.30ന് ഹോട്ടൽ കാസിനോയിൽ
സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലത്തിലെയും ഇൻചാർജ്, കൺവീനർ മുഴുവൻ സമയ പ്രവർത്തകരും സംസ്ഥാന ഭാരവാഹികളും ജില്ലാ അധ്യക്ഷൻമാർ ജില്ലാ ജനറൽ സെക്രട്ടറി ഉപരി കാര്യകർത്താക്കൾ പങ്കെടുക്കുന്ന സംസ്ഥാന നേതൃയോഗത്തോടെയാണ് പരിപാടികൾ. ഉച്ചക്ക് ഒരു മണിക്ക് സംഘപരിവാർ നേതാക്കളുമായും ഉച്ച കഴിഞ്ഞ് മൂന്നിന് സാമുദായിക സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് നാലിന്
തേക്കിൻ കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും.