സുധാകരൻ്റെ വരവോടെ കോൺഗ്രസ്‌ 16 ഗ്രൂപ്പായി മാറിയെന്ന് വെള്ളാപ്പള്ളി

14

സുധാകരൻ്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോൺഗ്രസ് സർവനാശത്തിലേക്കെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനും സർക്കാരിനും ശുക്രദശയാണെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഗ്രൂപ്പില്ലാതെ കോൺഗ്രസില്ല. ഓരോരുത്തരും ഗ്രൂപ്പുണ്ടാക്കുന്ന സ്ഥിതിയാണിപ്പോൾ. കേന്ദ്രത്തിലിരുന്ന് കെ സി വേണുഗോപാലും ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നു. കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും കോൺഗ്രസിൻ്റെ പ്രസക്തിയില്ലാതായി. നേതൃത്വത്തിൻ്റെ തകരാറാണ് ഇതിന് കാരണം.

100 ദിവസം പിന്നിട്ട പിണറായി സർക്കാരിൻ്റെ പ്രവർത്തനം മികച്ചതാണ്. ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. കോവിഡ് ലോകമാകെ പ്രതിസന്ധി ഉണ്ടാക്കുമ്പോൾ ഇന്ത്യയിലും കേരളത്തിലും പ്രയാസങ്ങളുണ്ട്.