കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ വ്യത്യാസമുളള എല്ലാവരുമായും ചര്‍ച്ച നടത്തും. രാഷ്ട്രീയകാര്യ സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഡല്‍ഹി ലോധി എസ്‌റ്റേറ്റിലെ കെ സി വേണുഗോപാലിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് കെ സുധാകരന്റെ പ്രതികരണം.എംപിമാർക്ക് നോട്ടീസ് നൽകിയത് നല്ല ഉദ്ദേശ ശുദ്ധിയോടെയാണ്. കെപിസിസി അധികാരം പ്രയോഗിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം എംപിമാരടക്കം പങ്കെടുത്ത യോഗത്തിൽ രൂക്ഷമായ വാക്പോര് നടന്നുവെന്നാണ് റിപ്പോർട്ട്.എംപിമാരായ കെ മുരളീധരനും, എം കെ രാഘവനും പരസ്യ പ്രസ്താവന വിലക്കി നോട്ടീസ് നൽകിയത് യോഗത്തിൽ വിമർശിക്കപ്പെട്ടു. നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വ്യക്തമായ മറുപടി നൽകിയില്ലെന്നും വിവരമുണ്ട്. കെ സുധാകരന്റെ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് കെ മുരളീധരനും എം കെ രാഘവനും കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തി വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച എം കെ രാഘവൻ വികാരാധീനനായി എന്നും റിപ്പോർട്ടുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം കലഹത്തിന് പോകരുതെന്ന് എഐസിസി നേതൃത്വം എംപിമാരോടും കെപിസിസി പ്രസിഡന്റിനോടും കർശനമായി നിർദേശിച്ചു. ഡിസിസി, ബ്ലോക്ക് തല പുനഃസംഘടനയിൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് ഭൂരിഭാഗം എംപിമാരും യോഗത്തിൽ ഉന്നയിച്ചു. ഇതോടെ പുനഃസംഘടനയിൽ എംപിമാരെക്കൂടി കേട്ട് തീരുമാനമെടുക്കുമെന്ന് എഐസിസി ഉറപ്പ് നൽകിയെന്നുമാണ് വിവരം.രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കേള്‍ക്കാനായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ഇനി മുതല്‍ എല്ലാ മാസവും എംപിമാരുടെ യോഗം ചേരുമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു. കെ സി വേണുഗോപാൽ വിളിച്ചു ചേർത്ത യോഗത്തിൽ രാഹുൽ ഗാന്ധിയൊഴികെയുളള കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരും പങ്കെടുത്തു. പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം.
അനുനയ ചർച്ചക്കിടയിലും പോർവിളിച്ച് നേതാക്കൾ; നേതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കെ സുധാകരന്‍
Advertisement
Advertisement