സ്ഥാനർഥികളുടെ പത്രിക തള്ളിയത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയെന്ന് കെ.സുരേന്ദ്രൻ: അന്വേഷിക്കുമെന്നും ബി.ജെ.പി അധ്യക്ഷൻ

14

തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
തലശ്ശേരിയിലും ഗുരുവായൂരിലും പത്രിക തള്ളിപ്പോയത് സംബന്ധിച്ച് എന്തായാലും ഒരു പരിശോധനയുണ്ടാകും. വീഴ്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച് സംഘടനാ എന്ന നിലയില്‍ പരിശോധിക്കും. തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ട് പോയ മുന്നണി എന്‍.ഡി.എ ആണ്. എന്നാല്‍ അവസാന നിമിഷം വരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.