ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിൽ തീപിടിത്ത ദുരന്തമുണ്ടായിട്ട് 12 ദിവസമായിട്ടും കേന്ദ്ര സഹായം തേടാത്ത എൽഡിഎഫ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു മണിക്കൂറിനകം ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ സംസ്ഥാനം കേന്ദ്ര സഹായം ആവശ്യപ്പെടുന്നില്ല. ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കിയിട്ടും എന്ത് കൊണ്ട് കേന്ദ്ര സഹായം ചോദിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണമുണ്ടാകുമെന്ന ഭയമാണോ പിണറായിക്കെന്നെന്നും സുരേന്ദ്രൻ ചോദിച്ചു. ദുരഭിമാനം കൊണ്ടാണോ അതോ ദേശീയ ശ്രദ്ധയിൽ വിഷയം വരുമെന്നത് കൊണ്ടാണോ കേന്ദ്ര സഹായം തേടാത്തത്. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന വിഷയമാണ്. സംസ്ഥാനം അടിയന്തിരമായി കേന്ദ്ര സഹായം തേടണം. മുഖ്യമന്ത്രിയുടെ മൗനം പല സത്യങ്ങളും പുറത്തുവരാതിരിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തിൽ കേന്ദ്ര സഹായം തേടാത്തത് ഭയമാണോ ദുരഭിമാനമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ
Advertisement
Advertisement