കേരളം ഭരിക്കാൻ 35 സീറ്റു മതിയെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ

19

കേരളം ഭരിക്കാൻ 35 സീറ്റു മതിയെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയിൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ ആകുമെങ്കിൽ ഇവിടെയും അതിനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘സർക്കാറുണ്ടാക്കാൻ ആവശ്യമായ സീറ്റ് ഞങ്ങൾക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങൾ ഗവൺമെന്റുണ്ടാക്കും. അതിൽ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയിൽ ഞങ്ങൾക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങൾക്ക് ഗവൺമെന്റുണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങൾക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കിൽ ഗവൺമെന്റുണ്ടാക്കുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.