കൈപ്പമംഗലത്ത് വിലക്ക് ലംഘിച്ച് ഇടത് പ്രവർത്തകരുടെ കൊട്ടിക്കലാശം. സംഭവത്തിൽ സ്ഥാനാർഥിയുൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.
വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പ്രവർത്തകർ നിർദേശം ലംഘിച്ച് മൂന്നു പീടികയിൽ ഒത്തുകൂടിയതാണ് കേസെടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രചാരണം സമാപിക്കുന്നതിന് തൊട്ട് മുൻപ് സ്ഥാനാർത്ഥിയും മൂന്നുപീടികയിൽ എത്തിയിരുന്നു.