കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണൻ വിരമിച്ചു. വിരമിക്കല്‍ ചടങ്ങിലും ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാനെതിരെ അതി രൂക്ഷ വിമര്‍ശനം വി.സി ഉന്നയിച്ചു.
Advertisement
കേരളത്തിലെ 13 സര്‍വകലാശാലകളിലും ഗവര്‍ണ്ണറുടെ തിട്ടൂരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ കലാമണ്ഡലത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും കലാമണ്ഡലം വി.സി പറഞ്ഞു. ഗവര്‍ണ്ണര്‍ എത്രമാത്രം ഉണ്ടെന്ന് നോക്കാന്‍ വേണ്ടിയാണ് താന്‍ ഇതെല്ലാം ചെയ്തത്. അപ്പോള്‍ ഉണ്ടായ വേവലാതിക്ക് നിന്നുകൊടുത്താല്‍ നമ്മളെ തന്നെ പണയംവെക്കുന്ന പോലെ ആകും. അതിന് നിന്നുകൊടുക്കാന്‍ ആകില്ലെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് പറഞ്ഞു.
Advertisement