കണ്ണൂര്‍ കതിരൂരില്‍ സി.പി.എം ശക്തികേന്ദ്രത്തിൽ ബോംബ് സ്‌ഫോടനം: യുവാവിന്റെ കൈപ്പത്തി അറ്റു

26

കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ  കൈപ്പത്തിയാണ് തകര്‍ന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് അപകടമെന്നാണ് സൂചന.
 
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മംഗാലപുരം ആശുപത്രയിലേക്ക് കൊണ്ടുപോയി.

കണ്ണൂര്‍ കതിരൂര്‍ നാലാംമൈലിലാണ് സ്‌ഫോടനം നടന്നത്.