കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണാവശ്യം: ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

9

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസ് അന്വേഷണം കാര്യക്ഷമമായിയാണ് മുന്നോട്ട് പോകുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി.