കാസർകോട്ട് സിപി.എം-ബിജെപി. സംഘർഷം: യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

5

കാസർകോട്ട് സിപി.എം-ബിജെപി. സംഘർഷത്തില്‍. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീജിത്ത്‌ പറക്കളായിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീജിത്തിന്‍റെ ഇരുകാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ ഒരു സിപിഎം പ്രവർത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്.