സോളാർ കേസിൽ കെബി ഗണേഷ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു

14

സോളാർ കേസിൽ കെബി ഗണേഷ് കുമാർ എം.എൽ.എയുടെ മൊഴിയെടുത്തു. സിബിഐ സംഘമെത്തിയാണ് മൂന്നു ദിവസം മുമ്പ് തിരുവനന്തപുരത്ത് വച്ച് ഗണേഷ് കുമാറിന്റെ മൊഴിയെടുത്തത്. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർക്കെതിരെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ചും ഗണേഷ് കുമാറിനോട് ചോദിച്ചറിഞ്ഞു. ഗണേഷിന്റെ പി എയെയും സിബിഐ സംഘം ചോദ്യം ചെയ്യും. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്റെ മുൻ പിഎ പ്രദീപ് കോട്ടത്തലക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 

Advertisement

സോളാർപീഡന കേസില്‍ ഹൈബി ഈഡൻ എം പിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 

Advertisement