കരുവന്നൂർ ബാങ്കിലെ പ്രശ്നങ്ങൾക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ; പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് കൺസോർഷ്യത്തിന് ആർ.ബി.ഐ തടസം നിന്നതെന്ന് വിമർശനം

35

കരുവന്നൂർ ബാങ്കിലെ പ്രശ്നങ്ങൾക്ക് ഓണത്തിന് മുമ്പ് പരിഹാരം കാണുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ. ഇതിനായി മറ്റ് സഹകരണ ബാങ്കുകളിൽ നിന്ന് പണം സമാഹരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയെന്നും അത് വേഗത്തിലാക്കുമെന്നും എ.കെ.കണ്ണൻ പറഞ്ഞു. അമ്പത് കോടി രൂപയ്ക്ക് അടുത്ത് കിട്ടിയാൽ ബാങ്കിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽകാലിക പ്രതിസന്ധിയാകുമെന്നും കണ്ണൻ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കൺസോർഷ്യം രൂപീകരിക്കുന്നതിന് റിസർവ് ബാങ്ക് തടസം നിന്നുവെന്നും കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്കിന് അടിയന്തിരമായി കേരള ബാങ്ക് 25 കോടി അനുവദിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നു.

Advertisement
Advertisement