സിൽവർ ലൈൻ പ്രതിസന്ധി മുതലാക്കാൻ ബി.ജെ.പി രംഗത്ത്: സിൽവർ ലൈനിന് ബദൽ ആവശ്യവുമായി കേരള ബി.ജെ.പി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും

7

സില്‍വര്‍ ലൈൻ പദ്ധതിക്കുണ്ടായ പ്രതിസന്ധി മുതലാക്കാൻ ബി.ജെ.പി രംഗത്ത്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിതയോടെയാണിത്. കേരളത്തില്‍ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. സില്‍വര്‍ ലൈന് ബദലായി കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള സാധ്യതകള്‍ യോഗത്തില്‍ ചര്‍ച്ചയാകും 

Advertisement

സില്‍വര്‍ ലൈനിനുള്ള കേരളത്തിന്‍റെ ഡിപിആറില്‍ മതിയായ വിശദാംശങ്ങളില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. 

Advertisement