പെട്രോളിയം വിലവർധനവിനെതിരെയും
മരംമുറി തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും കേരള കോൺഗ്രസ് ധർണ നടത്തി

6

പെട്രോളിയം വിലവർധനവിനെതിരെയും മരം മുറി കള്ളക്കടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും കേരള കോൺഗ്രസ് സംസ്ഥാനവ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി തൃശൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ ജില്ലാതല ധർണ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മുൻ സർക്കാർ ചീഫു വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സി.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇട്ടിച്ചൻ തരകൻ, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ കാഞ്ഞിരത്തിങ്കൽ, സി.ജെ വിൻസെന്റ് അഡ്വ. കെ.വി സെബാസ്റ്റ്യൻ, ജെയിംസ് മുട്ടിക്കൽ, അഡ്വ. ജെയിംസ് തോട്ടം, ഹണി ലാസ്, ലാസ് ജെയിംസ് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾ പാർട്ടി വൈസ് ചെയർമാൻ എം.പി പോളി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയി ഗോപുരാൻ, മിനി മോഹൻദാസ്, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ തോമസ് ആന്റണി, ടി.എ പ്ലാസിഡ്, തോമസ് ചിറമ്മൽ, റോക്കി ആളു കാരൻ, സിറ്റി പോൾ, എം.വി ജോൺ മാസ്റ്റർ, ജോർജ് പായ്പ്പൻ, എൻ.ജെ ലിയോ, സണ്ണി പാവറട്ടി, പ്രസാദ് പുലിക്കോട്ടിൽ, ജോണി ചിറ്റിലപ്പിള്ളി, പി.ആർ തോമസ്, ചാവക്കാട് മുനിസിപ്പൽ കൗൺസിലർ വി.ജെ ജോയ്സി ടീച്ചർ, ഡേവിസ് പാറക്കാട് പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ ജ്യോതി ടീച്ചർ, വി സിദ്ദീഖ് ഹാജി, ദേവസി മരോട്ടിക്കൽ, ഇരിങ്ങാലക്കുട മുൻസിപ്പൽ വൈസ് ചെയർമാൻ പി.ടി ജോർജ്, എം.കെ സേതുമാധവൻ, അഡ്വ. ബിബിൻ പോൾ, ജോസഫ് കാരക്കട, ജോൺസൻ ചുങ്കത്ത്, ഷാജി തോമസ്, പിജെ ജോസ, പി.ജി അഭിലാഷ്, പീറ്റർ പാറക്കാട് ,സി.എ സണ്ണി, പി.എം ഉണ്ണിക്കുട്ടൻ, ഇ.സി ജോസഫ്, സി ജോയ് തോമസ്, കെ.യു ജോർജ്, കെ സി പീറ്റർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.