കേരള കോൺഗ്രസ്സിലെ പ്രശ്നങ്ങൾ യു.ഡി.എഫ് ചർച്ച ചെയ്തുവെന്നും ഉടൻ പരിഹാരമാകുമെന്നും യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ.
കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് തീരുമാനം ഇരു വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്. ഇരു കൂട്ടരും ഇത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരുമാനത്തിൽ ജോസ് കെ മാണി അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ആരും
മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ല.
യു.ഡി.എഫ് ചർച്ചയ്ക്ക് തയ്യാറാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.