രമക്കൊപ്പം സത്യപ്രതിജ്ഞക്ക് ടി.പിയും: രമ സത്യപ്രതിജ്ഞ ചെയ്തത് ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്

28

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത് ടി പി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച്. ഇതാദ്യമായാണ് കെകെ രമ വിജയിച്ച് നിയമസഭയില്‍ എത്തുന്നത്. വടകര നിയമസഭാ മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മനയത്ത് ചന്ദ്രനെ ആണ് കെകെ രമ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചത്. തന്റെ വിജയം നേരത്തെ ടി പി ചന്ദ്രശേഖരന്  രമ സമര്‍പ്പിച്ചിരുന്നു.ഇത്തവണ നിയമസഭയില്‍ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് രമ പറഞ്ഞിരുന്നു.

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും സഭയില്‍ വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ.കെ രമ പറഞ്ഞു