കൊടകരയിൽ ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു: സി.പി.എംആണെന്ന് ബി.ജെ.പി

61

കൊടകരയിൽ ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു. വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിന് (21) ആണ് കുത്തേറ്റത്. വൈകീട്ട് അഞ്ചോടെ വട്ടേക്കാട് കനാൽപാലത്തിനടുത്ത് വെച്ചാണ് സംഭവം. മോട്ടോർ സൈക്കിളിൽ വന്നിരുന്ന വിവേകിനെ സംഘം ചേർന്ന് തടഞ്ഞു നിറുത്തി കുത്തുകയായിരുന്നുവത്രെ. വിവേകിന് വയറിനും ശരീരത്തിൻ്റെ പലഭാഗത്തും ഗുരുതരമായി പരിക്കേറ്റുവെന്ന് പറയുന്നു. വിവേകിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇലക്ഷനിൽ ബിജെപി യോട് തോറ്റതിൻ്റെ വൈരാഗ്യത്തിൽ സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.