കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ബി.ജെ.പി മേഖലാ ഭാരവാഹി; ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളും

175

കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ബി.ജെ.പി മേഖലാ ഭാരവാഹി. അറസ്റ്റിലായ ഏഴുപേരിൽ ആദ്യ പേരുകാരൻ കിഴക്കേ കോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ–34) ബി.ജെ.പി വെള്ളിക്കുളങ്ങര മേഖലാ എക്സിക്യൂട്ടീവ് അംഗമാണ്. ദീപക് ഉൾപ്പെടെ എല്ലാ ഭാരവാഹികളുടെയും ഫോട്ടോ കലണ്ടറായി ബി.ജെ.പി പുറത്തിറക്കിയിരുന്നു. ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിരുന്നു. ബി.ജെ.പി ഉന്നതനേതാക്കളുമായും ദീപക്കിന് ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. സി.പി.എം വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി ഓഫീസ് തകർത്ത കേസിലും ദീപക് പ്രതിയാണ്.