കൊടകര കുഴല്‍പ്പണക്കേസിൽ നിർണായക ഘട്ടത്തിലേക്ക്: ബി.ജെ.പി ആലപ്പുഴ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും, കവർച്ചാ പണം ഒളിപ്പിച്ചത് സംബന്ധിച്ച് സൂചന ലഭിച്ചു, പണം കൊണ്ട് പോയത് ആലപ്പുഴയിലേക്ക്

26

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പോലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പോലീസ് നോട്ടിസ് നല്‍കിയിരുന്നു. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും.

ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. പ്രതികളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയ മറ്റുള്ളവരുടെ ചോദ്യം ചെയ്യലും ഇന്ന് നടക്കും.

അതേസമയം കുഴല്‍പ്പണക്കേസ് പ്രതികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തു. രഞ്ജിത്ത്, മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.