കൊടകര കുഴല്‍പ്പണക്കേസിലെ ചോദ്യം ചെയ്യലിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹാജരായി. തൃശൂര്‍ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് രാഷ്ട്രീയനാടകമാണെന്ന് സുരേന്ദ്രന് പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പരാതിക്കാരന്റെ സി.ഡി.ആര്. പരിശോധിച്ച് ആളുകളെ വിളിച്ചുവരുത്തുന്നത്. ഇത് പാര്‍ട്ടിയെ അപമാനിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കാന്‍ പോലീസ് നടത്തുന്ന ശ്രമമാണിതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികളെ ആരൊക്കെ വിളിച്ചു, പ്രതികളുമായി ആരൊക്കെ ബന്ധം പുലര്‍ത്തി എന്ന കാര്യങ്ങളൊന്നും പോലീസ് അന്വേഷിക്കുന്നതേയില്ലെന്നും സുരേന്ദ്രന് പറഞ്ഞു. അന്വേഷിക്കുന്നത് പരാതിക്കാരന് ആരെ വിളിച്ചു എന്നാണ്. അത് വിചിത്രമായ അന്വേഷണമാണെന്നും സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജില്ലാ നേതാക്കൾ അടക്കമുള്ളവർ പൊലീസ് ക്ലബ് പരിസരത്ത് കൂടിയിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ക്ലബിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.