കോഴിക്കോട് ബാലുശ്ശേരിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷം തുടരുന്നു: ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു, കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിച്ചു

10

കോഴിക്കോട് ബാലുശ്ശേരിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷം തുടരുന്നു. ഉണ്ണികുളത്ത് കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടു. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായിരുന്നു അക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. കോൺഗ്രസ് പാർട്ടി ഓഫീസിന് തീയിട്ടതു കൂടാതെ കോൺഗ്രസ് പ്രവർത്തകന്റെ വീട് ആക്രമിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനായ കിഴക്കെവീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കാർ അടിച്ചു തർക്കുകയും ചെയ്തു.

ബാലുശ്ശേരി കരുമലയിൽ ആണ് സി.പി.എം – കോൺഗ്രസ് സംഘർഷം ഉണ്ടായത്. കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ പത്തോളം പേർക്ക് പരുക്കുണ്ട്. ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്.