ശമ്പള പരിഷ്ക്കരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപണവുമായി കെ.എസ്.ആര്.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും. കെ.എസ്.ആര്.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക.