എസ്.ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡി.ജി.പിക്ക് പരാതി

317

ഒല്ലൂർ എസ്.ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു. സല്യൂട്ട് അടിപ്പിച്ചത് ഒല്ലൂർ എസ് ഐയെ അപമാനിക്കാൻ വേണ്ടിയാണെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെട്ടു.

ഒല്ലൂർ എസ് ഐയായ ആന്റണിയോടാണ് സല്യൂട്ട് ചെയ്യാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്.